തന്റെ മകള്‍ അഖിലയുടെ പഠനം ഉറപ്പാക്കിയ സുപ്രിം കോടചതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പിതാവ് അശോകന്. മതപരിവര്‍ത്തനം നടത്തിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയില്ലെന്നും അശോകന് മാധ്യമങ്ങളോട് പ്രതികരിച്ചു. അഖില(ഹാദിയ)യെ പിതാവിന്റെ കൂടെ താമസിപ്പിക്കുന്നതില്‍ നിന്ന് സ്വതന്ത്രമാക്കി സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സേലത്ത് പഠനത്തിനായി ഹോസ്റ്റലില്‍ താമസിക്കാനാണ് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. പതിനൊന്ന് മാസമാണ് അഖിലയുടെ പഠനം പൂര്‍ത്തിയാക്കാനുള്ള സമയം
Discussion about this post