ഡല്‍ഹി: അഖിലയുടെ മാനസികനില തകരാറിലാണെന്ന് അമ്മ പൊന്നമ്മ. കൂടെ പഠിച്ചവര്‍ അവളെ ചതിച്ചു. ഒരു തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖമെന്നും പൊന്നമ്മ പറഞ്ഞു.
അഖിലയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലന്ന് പിതാവ് അശോകന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നു. ഷെഫിന്‍ ജഹാനു അഖിലയെ കാണാനാകില്ല. ഭര്‍ത്താവാണെന്നു കോടതി അംഗീകരിച്ചിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അഖില പ്രതികരിച്ചു. പൂര്‍ണസ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് തനിക്ക് ആഗ്രഹമെന്നും അഖില പറഞ്ഞു.
ഇഷ്ടമുള്ള സുഹൃത്തുക്കളെ കാണാനും സ്ഥലങ്ങളില്‍ പോകാനും കോടതി അനുവദിച്ചിട്ടുണ്ടെന്നും സേലത്തേക്കുളള യാത്രയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് അഖില പറഞ്ഞു.
Discussion about this post