കൊച്ചി: അഖില കേസില്‍ ഷെഫീന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നസീറിനെ പൊലീസ് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ നാരായണനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. കേസ് തോല്‍ക്കാന്‍ കാരണം സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടാണെന്ന് ആരോപിച്ചായിരുന്നു വധഭീഷണി.
പോപ്പുലര്‍ ഫ്രണ്ട് നേതാവും ഷെഫീന്‍ ജെഹാന്റെ അഭിഭാഷകനുമായ കെ.സി.നസീര്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ പി. നാരായണന്റെ പരാതിയിലാണ് നടപടി.
ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഡ്വ. പി. നാരായണന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post