ഡല്‍ഹി: രാജ്യത്തെ വന്‍കിട കമ്പനികളുടെ വായ്പ എഴുതിതള്ളിയെന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. വന്‍കിട കമ്പനികളുടെ വായ്പ എഴുതിത്തള്ളില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത 12 വന്‍കിട കമ്പനികള്‍ക്കുനേരേ നിയമനടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
1,75,000 കോടി രൂപയാണ് 12 കമ്പനികള്‍ ബാങ്കുകള്‍ക്ക് വരുത്തിവെച്ച കടം. ഏതാനും ദിവസങ്ങളായി സര്‍ക്കാര്‍ വന്‍കിട കമ്പനികളുടെ വായ്പ എഴുതിത്തള്ളിയെന്ന കിംവദന്തി പ്രചരിക്കുന്നു. ഇതുവരെയും അങ്ങനെയൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, പാപ്പരത്തനിയമത്തിന്റെകീഴില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ ആറുമുതല്‍ ഒമ്പതുമാസത്തിനുള്ളില്‍ ഏറ്റവും വലിയ കുടിശ്ശികക്കാര്‍ക്കുനേരേ നടപടിയെടുക്കും – ജെയ്റ്റ്‌ലി വ്യക്തമാക്കി.
Discussion about this post