കൊച്ചി: സഭയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് സഭ 12 ലക്ഷം രൂപ നല്‍കിയത് മിണ്ടാതിരിക്കാനുള്ള പണമാണെന്ന് നേരത്തെ സഭാ ജീവിതം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മി ആരോപിച്ചു. സഭയുടെ ഔദാര്യമാണ് ഈ പണമെന്ന് സഭ വക്താവ് പറഞ്ഞത് ശരിയല്ല. 12 ലക്ഷം രൂപ കൊടുത്ത സിസ്റ്ററോട് ഒന്നും മിണ്ടരുത് എന്ന് പറഞ്ഞിട്ടുണ്ട് ആ വിലക്കിനാണ് പണം. എട്ട് വര്‍ഷം സേവനം അനുഷ്ഠിച്ച സിസ്റ്റര്‍ക്ക് 12 ലക്ഷം രൂപ കൊടുത്തെങ്കില്‍ 33 വര്‍ഷം സേവനം ചെയ്ത തനിക്കെന്ചു തരുമെന്നും, മിണ്ടാതിരിക്കാനുള്ള പണമാണെങ്കില്‍ തനിക്കത് വേണ്ടെന്നും ജെസ്മി പറഞ്ഞു. കേരള കൗമുദി
പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്മിയുടെ പ്രതികരണം.
‘12 ലക്ഷം നല്‍കിയത് സഭയുടെ ഔദാര്യമാണെന്നാണ് സഭാ വക്താവ് പറഞ്ഞത്. ഒരിക്കലും അത് ഔദാര്യമല്ല. സഭ വിട്ടിറങ്ങുന്ന സിസ്റ്റര്‍ക്ക് ജീവിതത്തിനാവശ്യമായ വക നല്‍കണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ഇനി ഇറങ്ങുന്നവര്‍ക്കും അത് കിട്ടട്ടെ. എട്ടു കൊല്ലം സേവനമനുഷ്ഠിച്ചതിന് 12 ലക്ഷം നല്‍കി. അപ്പോള്‍ 33 വര്‍ഷം സേവനമനുഷ്ഠിച്ച എനിക്കെന്തു തരും. പക്ഷേ ഒരു കാര്യം. 12 ലക്ഷം കൊടുത്ത സിസ്റ്ററോട് ഒന്നും മിണ്ടിപ്പോകരുതെന്ന് സഭ പറഞ്ഞിട്ടുണ്ട്. ആ വിലക്കിനാണ് പണം. മിണ്ടാതിരിക്കാനുള്ള പണം. ആ പണം എനിക്കെന്തായാലും വേണ്ട.’-ജസ്മി പറയുന്നു.
പീഡനങ്ങള്‍ കുറയാന്‍ ്ആഗ്രഹമുള്ള വൈദികരെ വിവാഹം ചെയ്യാന്‍ അനുവദിക്കുകയാണെ വേണ്ടതെന്നും സിസ്റ്റര്‍ ജസ്മി പറഞ്ഞു. കന്യാസ്ത്രീകളെയും വൈദികരെയും അവരാഗ്രഹിക്കുന്നെങ്കില്‍ വിവാഹം ചെയ്യാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ജസ്മി പറഞ്ഞു
കെട്ടിയിടുന്ന പട്ടി പേപ്പട്ടിയായാല്‍ കൈയില്‍ കിട്ടിയതിനെയൊക്കെ കടിക്കുന്നത് സ്വാഭാവികമാണ്. പോംവഴി ഒന്നേയുള്ളൂ. ആഗ്രഹമുള്ളവരെയെല്ലാം വിവാഹിതരാകാന്‍ അനുവദിക്കുക. കന്യാസ്ത്രീയേയും വൈദികരേയുമെല്ലാം. വിവാഹം ചെയ്തിട്ട് പ്രേഷിതവേല ചെയ്യട്ടെ. സന്യാസ രീതിയില്‍ ആത്മനിയന്ത്രണമുള്ളവര്‍ അങ്ങനെയും തുടരടട്ടെ.സഭ വൈവാഹിക ജീവിതം അനുവദിക്കണം.കന്യാസ്ത്രീകളാവാന്‍ ആളെക്കിട്ടാത്തതിന് പല കാരണങ്ങളുണ്ട്. അഭയകേസിലെ നാര്‍ക്കോ പരിശോധനയെക്കുറിച്ചറിഞ്ഞ ഏതെങ്കിലും ഒരച്ഛന്‍ മകളെ അയക്കുമോ? സഹോദരന്‍ പെങ്ങളെ അയക്കുമോ? അക്കാര്യത്തില്‍ സഭയുടെ വാദങ്ങള്‍ പൊളിഞ്ഞില്ലേ? രണ്ടാമത്തെകാര്യം എന്റെ ‘ആമേന്‍’ പുസ്തകമിറങ്ങിയപ്പോള്‍ പോള്‍ തേലക്കാട്ട് എന്നോടു ചോദിച്ച ഒരു ചോദ്യമുണ്ട്. ” ഇങ്ങനെയൊക്കെ പൊളിച്ചെഴുതിയാല്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയില്ലെയെന്ന്’. എണ്ണമാണോ, ഗുണമാണോ വേണ്ടെതെന്ന ചോദ്യമാണ് ഞാന്‍ തിരിച്ചുചോദിച്ചത്..ജസ്മി അഭിമുഖത്തില്‍ പറഞ്ഞു.
സരിത എസ് നായര്‍ കോഴ നല്‍കിയിട്ടുണ്ടെന്ന് ഏത് പൂച്ചക്കുട്ടിയ്ക്കും അറിയാമെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ജസ്മി പ്രതികരിച്ചു.
ദൈവം മാന്ത്രികനല്ലെന്നു പറഞ്ഞ പാപ്പ വിശുദ്ധരെ പ്രഖ്യാപിക്കുമെന്ന് വ്യക്തിപരമായി കരുതിയിരുന്നില്ലെന്നും, അദ്ദേഹത്തിന്റെ ശൈലിക്കനുസൃതമാണെങ്കില്‍ എല്ലാവരും വിശുദ്ധരാണെന്നല്ലേ പറയേണ്ടിയിരുന്നതെന്നും ജസ്മി ചോദിച്ചു.
Discussion about this post