ഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ച നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരുന്ന പാദങ്ങളിലും ആഭ്യന്തര ഉത്പാദനം മുകളിലേക്ക് ഉയരുമെന്നും ജയ്റ്റ്‌ലി പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് പാദങ്ങളിലും ആഭ്യന്തര ഉത്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചിരുന്നത്. ഇപ്പോള്‍ നേര്‍ വിപരീതമായ പ്രവണതയാണ് ജിഡിപിയില്‍ കാണാന്‍ കഴിയുന്നത്. ഇത് നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടേയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ജിഡിപി 6.3 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇത് 5.7 ശതമാനമായിരുന്നു. മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനം ജിഡിപിയാണ് ഉണ്ടായത്. ഇതില്‍നിന്നാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ലേക്കു താഴ്ന്നത്.
Discussion about this post