അടൂര്‍: സിപിഎം-സിപിഐ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പഴകുളം ഹോര്‍ട്ടികോര്‍പ്പ് സംഭരണ ശാലയില്‍ നശിച്ചത് ലക്ഷങ്ങളുടെ പച്ചക്കറികള്‍. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഒരാഴ്ചയായി കേന്ദ്രം പൂട്ടിയിട്ടിരിക്കുകയാണ്.
പഴകുളത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ ശാലയിലാണ് മൂന്ന് ലക്ഷം രൂപയുടെ പച്ചക്കറി അഴുകി നശിച്ചത്. ഈ സംഭരണശാലയിലെ ഒരു ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ശ്രീകുമാര്‍ എന്ന സിഐടിയു അനുകൂല ജീവനക്കാരനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ ഒരാഴ്ചയായി സമരം നടന്ന് വരികയാണ്. ഇതേ തുടര്‍ന്നാണ് പച്ചക്കറികള്‍ വിതരണം ചെയ്യാനാവാതെ നശിച്ചത്. ഹോസ്റ്റലുകള്‍, ജയിലുകള്‍, ചില്ലറ വില്പനശാലകള് എന്നിവിടങ്ങളിലേക്ക് നല്‍കേണ്ട പച്ചക്കറിയാണ് ഇവിടെ നശിച്ചത്.
അതേസമയം സിപിഐ അനുകൂലിയായ ജീവനക്കാരിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം ആരോപണം.
Discussion about this post