തിരുവനന്തപുരം: ഇടത് സര്‍ക്കാരിനും സംസ്ഥാന വനിതാകമ്മീഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്. സംസ്ഥാന സര്‍ക്കാര്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ് ചാരന്മാരാണെന്നും കൃഷ്ണദാസ് പറഞ്ഞു. അഖില കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.
സംസ്ഥാന വനിതാകമ്മീഷന്റെയും ഐഎസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണ്. അഖില കേസില്‍ കമ്മീഷന് സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. വനിതാകമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐഎസ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംശയിക്കുന്നു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു
Discussion about this post