കാഞ്ഞങ്ങാട്; വരുമാനത്തിൽ വർദ്ധനവുമായി കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമായി.
സംസ്ഥാനത്ത് കാസർകോട് 15-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25-ാം സ്ഥാനത്തുമാണ്. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയത് കാസർകോടിന്റെ വരുമാനം വർധിക്കാൻ സഹായകമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർകോട് നിന്ന് യാത്ര ചെയ്തത്. 33.59 കോടി രൂപയായിരുന്നു വരുമാനം. ഈ വരുമാനം ഇത്തവണ 47 കോടിയായി ഉയർന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18.23 കോടി രൂപയാണു വരുമാനം ഇപ്പോഴത്തെ വരുമാനം. 16.75 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം.
ഉച്ചയ്ക്ക് 2.30ന് വന്ദേ ഭാരത് തുടങ്ങുന്നത് കാസർകോട് നിന്നായതിനാൽ ബുക്കിങ്ങിൽ കൂടുതൽ പരിഗണന ലഭിച്ചു. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശ്ശേരിയെ മറികടക്കാൻ കാസർകോടിന് കഴിഞ്ഞു. ഒരു വർഷം പൂർത്തിയായ കോട്ടയം വഴിയുള്ള വന്ദേ ഭാരതിനും ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേ ഭാരതിനും യാത്രക്കാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
Discussion about this post