പത്തനംതിട്ട : .ബൈക്ക് അപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചു പോയി 17 കാരൻ മരിച്ചു. നെല്ലിക്കാല സ്വദേശി സുധീഷ് ആണ് മരിച്ചത്. പത്തനംതിട്ട കരംവേലിയിലാണ് ദാരുണ സംഭവം.
ഇന്നലെ രാത്രി 9 15നാണ് അപകടം സംഭവിച്ചത്. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീഷിനെ സഹദ് റോഡിൽ ഉപേക്ഷിച്ചു കടന്നു കളയാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് .
അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്മുള പോലീസ് കേസെടുത്തു . കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post