തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നരവയസുകാരൻ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി മാരിക്കനിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സുഹൃത്തിന്റെ മകനെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പ്രതിയെ റിമാൻഡ് ചെയ്തു.ഇതിനിടെ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000 രൂപ പിഴയും വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്. റോഡിലൂടെ നടന്നുപോയ നാല് വയസുള്ള പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചതിനാണ് ശിക്ഷ.
Discussion about this post