IN FACEBOOK-കെ.പി സുകുമാരന്‍
‘നയം വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ ഏറ്റവും റിസ്ക് ഉള്ള നിലപാട് ഹിന്ദു അനുകൂല പോസ്റ്റുകള്‍ എഴുതുന്നതാണ്. ആ റിസ്ക് ഏറ്റെടുക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. വായിക്കുന്നവര്‍ക്ക് സംഘി എന്നോ യുക്തിവാദി എന്നോ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം. എതിര്‍പ്പില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്നതാണ് എന്റെ ശൈലി. ബ്ലോഗില്‍ കോണ്‍ഗ്രസ്സ് അനുകൂല എഴുത്തുകളുടെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ എഫ് ബി യിലും കോണ്‍ഗ്രസ്സിനു വേണ്ടി എഴുതിയത്. ബ്ലോഗില്‍ എഴുതാന്‍ കാരണം ബ്ലോഗോസ്ഫിയറില്‍ ഇടത്പക്ഷക്കാരുടെ മേധാവിത്വം ആയിരുന്നു. കോണ്‍ഗ്രസ്സിനു വേണ്ടി എഴുതാന്‍ ആരുമില്ലാത്ത അവസ്ഥ. അത്കൊണ്ട് കോണ്‍ഗ്രസ്സിനു വേണ്ടി നിരന്തരം എഴുതി. എഴുതാന്‍ ഊര്‍ജ്ജം നല്‍കിയത് സി.പി.എം.അനുഭാവികളുടെ ഭീഷണി മെസ്സേജുകളും അസഭ്യമായ കമന്റുകളും.
ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സിനു വേണ്ടി എഴുതുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. കോണ്‍ഗ്രസ്സിനു വേണ്ടി എഴുതാന്‍ എഫ് ബി യില്‍ നിരവധി പ്രഗത്ഭര്‍ ഉണ്ട് എന്നത് വേറെ കാര്യം. എന്നെ മടുപ്പിക്കുന്നത് കോണ്‍ഗ്രസ്സുകാര്‍ക്ക് ഒന്നിലും ഒരു നിലപാട് ഇല്ല എന്നതാണു. കോണ്‍ഗ്രസ്സുകാരുടെ ഗതികേട് ആണത്. ആരെയും മുഷിപ്പിക്കരുത്. മതേതരന്‍ എന്ന ലേബല്‍ നിലനിര്‍ത്തുകയും വേണം. ഹിന്ദു എന്ന് പറഞ്ഞ് എന്തെങ്കിലും എഴുതിപ്പോയാല്‍ വര്‍ഗ്ഗീയവാദി എന്നോ രാത്രികളസക്കാരന് എന്നോ പട്ടം ചാര്‍ത്തിക്കിട്ടും. ചുരുക്കത്തില്‍ ഭൂരിപക്ഷം പേരും എന്ത് എഴുതണം എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്. നാണം കെട്ട ഇടപാടാണിത്.
എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ജീവിതത്തിന്റെ അര്‍ത്ഥം മുതല്‍ മാനവികവിഷയങ്ങളുടെ അങ്ങേത്തല വരെ ചിന്തിച്ച് തിരിച്ച് വന്ന ആളാണ്. ഒരു വിശ്വാസത്തിന്റെയും പിന്‍ബലം ഇല്ലാതെ സ്വന്തം തിരിച്ചറിവുകളുടെയും യുക്തിയുടെയും ബലത്തില്‍ ജീവിതം കെട്ടിപ്പടുത്ത് ഈ അറുപത്തിയേഴാം വയസ്സിലും ശാന്തനായി ജീവിയ്ക്കുകയാണ് ഞാന്‍. പക്ഷെ മറ്റുള്ളവര്‍ക്ക് ജീവിയ്ക്കണമെങ്കില്‍ വിശ്വാസങ്ങളുടെ തുണയും പിന്‍ബലവും വേണം. അത്കൊണ്ട് വിശ്വാസങ്ങളെയും വിശ്വാസികളെയും എതിര്‍ക്കാന്‍ ഞാന്‍ നില്ക്കാറില്ലായിരുന്നു. എനിക്ക് യുക്തിവാദ സംഘടനകളോടും യോജിച്ച് പോകാന്‍ കഴിയാതിരുന്നത് അത് കൊണ്ടാണ്. ആളുകളുടെ വിശ്വാസം തല്ലിക്കെടുത്തി അശാന്തമാകുന്ന മനസ്സിനു നമ്മള് എന്ത് ബദല്‍ ശാന്തിമാര്‍ഗ്ഗം പറഞ്ഞുകൊടുക്കും. അതായിരുന്നു എന്റെ ചിന്ത. പക്ഷെ ഇന്നിപ്പോള്‍ മതവിശ്വാസം ഒരു വിഭാഗത്തിനു വളരെ അഗ്രസ്സീവ് ആയിരിക്കുന്നു. ഹിന്ദു എന്ന് പറയാന്‍ പോലും പേടിക്കേണ്ടി വരുന്ന അവസ്ഥ. ഈ അവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചത് ഇടത് പക്ഷവും കോണ്‍ഗ്രസ്സും കൂടിയാണു എന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് മതേതരമൂല്യങ്ങള്‍ മുറുകെ പിടിക്കണമല്ലൊ എന്ന വിചാരവും ഇടത് പക്ഷങ്ങള്‍ക്ക് അത് വോട്ടിനു വേണ്ടിയുള്ള അടവ് നയവും ആയിരുന്നു.
നമ്മള് എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്. കോണ്‍ഗ്രസ്സ് എന്ന ലേബലാണ് എന്നെ വല്ലാതെ പിന്തുടരുന്നത്. അത് പറഞ്ഞാണ് ന്യൂനപക്ഷത്തിലെ ന്യൂനപക്ഷം എന്നെ കടന്നാക്രമിക്കാന്‍ മുതിരുന്നത്. ഹാദിയ പ്രശ്നത്തില്‍ എന്റെ നിലപാടുകള്‍ മാന്യമായി അവതരിപ്പിച്ചപ്പോള്‍ വെട്ടുകിളികളെ പോലെ ന്യൂനപക്ഷന്യൂനപക്ഷം എന്നെ കടന്നാക്രമിക്കുകയായിരുന്നു. ഹാദിയയെ ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മാതാപിതാക്കളില്‍ നിന്ന് ന്യൂനപക്ഷം റാഞ്ചിക്കൊണ്ടു പോവുകയായിരുന്നു. അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ന്യൂനപക്ഷം ആത്മപരിശോധന നടത്തുന്നതിനു പകരം ഹാദിയക്ക് വേണ്ടി അവകാശവാദം ഉയര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. സംഘടിത മതപരിവര്‍ത്തനത്തിന്റെ ഇരയാണു അഖില എന്ന ഹാദിയ. ഇവിടെ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല. മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്. ഇതിനെ തള്ളിപ്പറയാനല്ല ന്യായീകരിക്കാനാണു മുസ്ലീങ്ങള്‍ ശ്രമിച്ചത്. മതത്തിനു പ്രശ്നം വരുമ്പോള്‍ എല്ലാ മുസ്ലീങ്ങളും ഒറ്റക്കെട്ടാണു എന്ന് വരുമ്പോള്‍ ഹിന്ദുവിനു വേണ്ടി പറയാന്‍ ആരുമില്ല. ഉള്ളത് ബി.ജെ.പി.ക്കാര് മാത്രം. അത്കൊണ്ടാണു എന്നെ പോലെയുള്ളവര്‍ എന്തെങ്കിലും മിണ്ടിപ്പോയാല്‍ ഉടനെ സംഘി എന്ന് പറയുന്നത്.
ആയതിനാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി ഇനി സംസാരിക്കാന്‍ തന്നെയാണു തീരുമാനം. ഊര്‍ജ്ജം പകര്‍ന്നു കിട്ടുമോ എന്ന് നോക്കട്ടെ. ഇന്നലെ ഒരു എഫ് ബി സുഹൃത്ത് ഫോണ്‍ വിളിച്ച് സംസാരിക്കവേ പറഞ്ഞു , എന്നാലും ഇക്കൂട്ടര്‍ എന്തിനാണ് ഈ അഖിലയെ ഹാദിയ ആക്കി മതത്തില്‍ പിടിച്ചു കയറ്റുന്നത്? ഒരു ബസ്സില്‍ നിന്ന് ഇന്നൊരു ബസ്സില്‍ വിളിച്ചു കയറ്റിയാല്‍ ഒരു ടിക്കറ്റിന്റെ ചാര്‍ജ്ജ് എങ്കിലും കിട്ടും. മതത്തില്‍ കയറ്റിയാല്‍ എന്ത് കിട്ടാനാ എന്ന്. ശരിയല്ലേ? പക്ഷെ മതത്തില്‍ ആളെ കൂട്ടുന്നതിന്റെ പ്രലോഭനം അവര്‍ക്കല്ലേ അറിയൂ.’
https://www.facebook.com/kpsukumaran/posts/10155982200402658?pnref=story
Discussion about this post