ഡല്‍ഹി: ഒാഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാനത്തെ യഥാസമയം അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. വിശദീകരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സൈക്ലോണ്‍ മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളിയാണ് ഹര്‍ഷവര്‍ധന്‍ രംഗത്തെത്തിയത്.
ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം മേധാവി ഡോ. കെ സതീദേവിയും ഇന്നലെ രംഗത്തെത്തിയിരുന്നു. 29 ന് തന്നെ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റിന് സാധ്യതയെന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വിവരം നല്‍കിയിരുന്നു. ചെന്നൈയിലെ റീജിയണല്‍ കേന്ദ്രത്തെയും അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിയെടുക്കേണ്ടത് ദുരന്തനിവാരണ വിഭാഗമെന്ന് ഡോ. കെ സതീദേവി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സൈക്ലോണ്‍ മുന്നറിയിപ്പ് ലഭിച്ചത്. അതിന് മുമ്പ് സൈക്ലോണ്‍ മുന്നറിയിപ്പ് ഇല്ല. അതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
Discussion about this post