
സൂറത്ത്: ജി.എസ്.ടി ഏകീകരിക്കണണമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം ഏറ്റവും വലിയ മണ്ടത്തരമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഹവായ് ചെരുപ്പിനും ബി.എം.ഡബ്യു കാറിനും ഒരേ നികുതി ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും ജെയ്റ്റ്‌ലി പരിഹസിച്ചു. ഗുജറാത്തിലെ തിരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ജെയ്റ്റ്‌ലി ആഞ്ഞടിച്ചത്.
മാത്രമല്ല, മന്‍മോഹന്‍ സിങ് നയിച്ച യു.പി.എ സര്‍ക്കാറിനെ ജെയ്റ്റ്‌ലി നിഷിധം വിമര്‍ശിച്ചു.
മോദിജിക്ക് മുമ്പ് 10 വര്‍ഷം ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. നേതാവില്ലാത്ത സര്‍ക്കാറായിരുന്നു അത്. പ്രധാനമന്ത്രി ഓഫിസിലുണ്ടായിരുന്നെങ്കിലും അധികാരത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടം ഡിസംബര്‍ 14നുമാണ് നടക്കുക. ഡിസംബര്‍ 18ന് വോട്ടെണ്ണലും നടക്കും.
Discussion about this post