കൊച്ചി: വര്‍ഗസമരം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും സംഘട്ടനത്തിലൂടെ പുരോഗതിയും സമാധാനവും കൈവരിക്കാന്‍ കഴിയില്ലെന്നും ഓ. രാജഗോപാല്‍ എം എല്‍ എ. ഇരുപത്തിയൊന്നാമതു കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ഏകാത്മമാനവദര്‍ശനം അന്‍പതാം വര്‍ഷം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും രാഷ്ട്രീയമാണ് ഇന്ത്യക്ക് ആവശ്യം. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ മാറ്റം വേണം. സമ്പത്ത് കുറച്ച് ആളുകളുടെ മാത്രം കയ്യിലാകുന്നു. ബഹുഭൂരിപക്ഷവും നരകയാതന അനുഭവിക്കുന്നു. തൊഴിലില്ലായ്മ സര്‍വ്വവ്യാപകമായി. ഇതൊക്കെ പരിഹരിക്കാനാണ് നരേന്ദ്ര മോഡി പരിശ്രമിക്കുന്നത്. സോഷ്യലിസം പ്രസംഗിക്കുകയും മുതലാളിമാരെ വളര്‍ത്തുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ലോകമെങ്ങും കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുമെന്നായിരുന്നു ഇക്കൂട്ടര്‍ ഒരിക്കല്‍ വീമ്പിളക്കിയിരുന്നത്. നെഹ്റു കഴിഞ്ഞാല്‍ നമ്പൂതിരിപ്പാട് എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. കമ്മ്യൂണിസമല്ല, രാമരാജ്യമെന്ന് സാധാരണക്കാരും ധര്‍മ്മരാജ്യമെന്ന് പണ്ഡിതരും വിശേഷിപ്പിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്തിന് ഇന്നാവശ്യം. സെക്യൂലര്‍, സോഷ്യലിസ്റ്റ് എന്ന വാക്കുകള്‍ ഇന്ദിരാഗാന്ധി ഏകപക്ഷീയമായി ഭരണഘടനയില്‍ എഴുതി ചേര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കാള്‍ മാര്‍ക്‌സ് ആദ്യം മാനവവാദിയായിരുന്നു. എന്നാല്‍ പിന്നീട അദ്ദേഹം അക്രമവാദിയായി. മനുഷ്യരെ രണ്ടുവിഭാഗമായി തിരിച്ച് സംഘട്ടനത്തിലൂടെ പുരോഗതി കൈവരികനായിരുന്നു മാര്‍ക്‌സ് ശ്രമിച്ചത്. ആദ്യം വികസനം കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ഏറ്റവും താഴെ ഉള്ളവരില്‍ നിന്ന്. സാധാരണക്കാരായ മൂന്ന് കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടായി, എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വൈദ്യുതി തുടങ്ങിയ ലക്ഷ്യങ്ങളുമായി മോഡി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഇതാണ് ദീനദയാല്‍ വിഭാവനം ചെയ്ത അന്ത്യോദയം പദ്ധതിയെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
അഡ്വ. പി. ജെ തോമസ് അധ്യക്ഷത വഹിച്ചു. ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണററി സെക്രട്ടറി അഭയ് മഹാജന്‍, സീനിയര്‍ അംഗം വസന്ത് പണ്ഡിറ്റ്, ദീപേന്ദ്രശര്‍മ്മ എന്നിവര്‍ പ്രഭാഷണം നടത്തി. കെ ഐ ബി എഫ് സെക്രട്ടറി ജോബി ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ ടി.കെ പ്രഭുല്ലചന്ദ്രന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന ഭാവാത്മക സ്ത്രീത്വം എന്ന സെമിനാറില്‍ ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ലക്ഷ്മി ശങ്കര്‍, അഡ്വ. ടി.പി സിന്ധുമോള്‍, സി.വി സജിനി അഡ്വ.ജി. മഹേശ്വരി എന്നിവര്‍ സംബന്ധിച്ചു. ഹൈബി ഈഡന്‍ എം എല്‍ എ പങ്കെടുത്ത മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിരുന്നു.
പുസ്തകോത്സവം നഗരിയില്‍ നാളെ രാവിലെ 11 മണിക്ക് ഭാരതീയ സാഹിത്യത്തില്‍ മതന്യൂനപക്ഷങ്ങളുടെ സംഭാവന എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്യും. അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിക്കും. ദേശീയ മൈനോറിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, പ്രൊഫ. എം. തോമസ് മാത്യു, എം.വി ബെന്നി, ആര്‍. ഗോപാലകൃഷ്ണന്‍, ഓ. എം കരുവാരക്കുണ്ട് തുടങ്ങിയവര്‍ പങ്കെടുക്കും. 4 മണിക്ക് പുസ്തകനഗരിയിലെ മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ സിക്‌സ്ത് ഫിംഗര്‍ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സേതു, ഡോ. ആര്‍. കെ ജയശ്രീ, പ്രേമ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് നടക്കുന്ന മധുരം ദാമോദരം പരിപാടിയില്‍ ഗാനരചയിതാവ് ആര്‍.കെ ദാമോദരനെ ആദരിക്കും.
300 ല്‍ പരം പ്രസാധകര്‍,200 ലധികം എഴുത്തുകാര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വിദ്യാഭാസ വിചക്ഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 10 ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പെന്‍ഗിന്‍ ബുക്ക്‌സ്, മാക്മില്ലന്‍, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹല്‍, എന്‍.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകള്‍,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.
Discussion about this post