അഹമ്മദാബാദ് ഭരണഘടനാപരമായി നിലനില്‍ക്കാത്ത സംവരണ വാഗ്ദാനമാണ് പട്ടേല്‍ സംവരണവിഷയത്തില്‍ രാഹുല്‍ഗാന്ധിയുടേതെന്ന് കേന്ദ്രമന്ത്രി, നടപ്പിലാക്കാനാവാത്ത വാഗ്ദാനം നല്‍കി ഗുജറാത്തിലെ യുവാക്കളെ രാഹുല്‍ ഗാന്ധി വഞ്ചിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റത്തോഡ് വിമര്‍ശിച്ചു. യഥാര്‍ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പട്ടേല്‍ സമുദായത്തിന് എങ്ങനെ സംവരണം നല്‍കുമെന്നാണു ഉയര്‍ത്തേണ്ട ചോദ്യം. രാഹുല്‍ ഗാന്ധിക്കു പോലും അതിന് ഉത്തരം നല്‍കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമദായിക നേതാക്കളുമായി യോജിച്ച് ജാതി രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന് എതിരെ ശക്തമായ പ്രചരണമാണ് ബിജെപി നടക്കുന്നത്. ജയിക്കാനായി എന്തും ചെയ്യുമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്.
Discussion about this post