ഡല്‍ഹി: മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പിന്നാലെ പായുന്നത് അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നിറം പിടിപ്പിച്ച വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനു പകരം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാനാകണം മാധ്യമങ്ങള്‍ ശ്രദ്ധചെലുത്തേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 2017-ലെ പ്രതിദിന്‍ അച്ചീവേഴ്‌സ് അവാര്‍ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
നിറംപിടിപ്പിച്ച വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും ശ്രമിക്കുന്നത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം സാധ്യമാകുമ്പോള്‍ തന്നെ അടിച്ചമര്‍ത്തമത്തപ്പെടുന്ന ജനവിഭാഗത്തിന്റെ ശബ്ദമാകുന്നതിനുകൂടി മാധ്യമങ്ങള്‍ ശ്രദ്ധചെലുത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post