കൊല്‍ക്കത്ത: വാര്‍ഡന്റെ തലയറുത്ത് ഐഎസ് ഭീകരന്റെ ജിഹാദ്. ബംഗാളിലെ അലിപോര്‍ ജയിലിലാണ് സംഭവം. 2016-ല്‍ പിടിയിലായ ഐഎസ് ഭീകരന് വിചാരണ തടവുകാരനാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒറ്റമുറിയില്‍ കഴിയുന്ന മൂസ എന്നു വിളിക്കുന്ന മുഹമ്മദ് മൊസിയുദ്ദീന്റെ മുറിയില്‍ ചെന്ന വാര്ഡന് ഗോവിന്ദ് ചന്ദ്ര ഡേ (45)യെ ഇയാള്‍ കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഐഎസ് മുദ്രാവാക്യവും തഖ്ബീറും മുഴക്കി. ഇസ്ലാമിക രാജ്യം വരട്ടെയെന്ന് വിളിച്ചുകൂവുകയും ചെയ്തു.
വാര്‍ഡന്റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മറ്റു വാര്ഡന്മാരും തടവുകാരും ചേര്‍ന്നാണ് മുഹമ്മദ് മൊസിയുദ്ദീനെ കീഴ്പ്പെടുത്തിയത്. ഗോവിന്ദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഭീകരന്റെ കൈയില്‍ രാസവസ്തുക്കളുമുണ്ടായിരുന്നു. ഇത് മുറിവില്‍ തേയ്ക്കാനായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറഞ്ഞത്. വാര്‍ഡനെ കൊല്ലാന്‍ ശ്രമിച്ചത് ജിഹാദി പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് മുഹമ്മദ് പറഞ്ഞു. സഹതടവുകാരെ കൊല്ലാനും വാര്ഡന്മാരെ വധിക്കാനും പദ്ധതി ഉണ്ടായിരുന്നെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഇയാള്‍ ഉപയോഗിച്ച കത്തി ജയിലില്‍ നിര്‍മ്മിച്ചതാണ്. രാസവസ്തുക്കള്‍ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചെന്ന് വ്യക്തമല്ല. ഇത് കൂടാതെ ഇയാളില്‍ നിന്ന് തോക്കും ജയിലിന്റേയും മറ്റും രേഖാചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. സഹായം ലഭിക്കാതെ ജയിലിനുള്ളില്‍ ഇതൊന്നും കൈവശപ്പെടുത്തുക എളുപ്പമല്ല.
Discussion about this post