ഡല്‍ഹി: ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കില്ലെന്നാണ് നേരത്തെ സി.ബി.ഐ കോടതിയെ അറിയിച്ച നിലപാട്. എന്നാല്‍ ഇത് പുനപ്പരിശോധിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു.
സി.ബി.ഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Discussion about this post