അഖിലയുടെ വാര്‍ത്താസമ്മേളനമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് സേലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ കാത്തിരുന്നത് വാര്‍ത്താസമ്മേളനത്തെകുറിച്ച് അഖില അറിഞ്ഞിട്ടില്ലെന്ന മറുപടി. ഷെഫിന്‍ ജഹാന്റെ അഭിഭാഷകനും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കെ സി നസീറാണ് അഖിലയുടെ വാര്‍ത്താസമ്മേളനത്തെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. ഇതേതുടര്‍ന്ന് സേലത്തെ ശിവരാജ് ഹോമിയോ കോളെജിലേക്ക് തിരിക്കുകയായിരുന്നു മാധ്യമസംഘം.
11 മണിയോടെ കോളെജില്‍ എത്തി കാത്തിരുന്നെങ്കിലും വാര്‍ത്താസമ്മേളനത്തിനായുള്ള തയ്യാറെടുപ്പൊന്നും ശ്രദ്ധയില്‍ പെടാഞ്ഞതിനെതുടര്‍ന്ന് തിരക്കിയപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്താസമ്മേളനത്തെകുറിച്ച് അറിഞ്ഞിട്ടില്ലെന്ന് അഖിലയുടെ സുരക്ഷാ ചുമതലയുള്ള സേലം സിറ്റി പോലീസ് കമ്മീഷ്ണര്‍ സുബ്ബലക്ഷമി പറഞ്ഞത്. ഇതേകുറിച്ച് അഖിലയോട് അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ പ്രത്യേകിച്ചൊന്നും മാധ്യമങ്ങളോട് പറയാനില്ലെന്നായിരുന്നു അഖിലയുടെ മറുപടി. വാര്‍ത്താസമ്മേളനത്തെകുറിച്ച് അറിയിച്ച നസീറിനോട് തിരക്കിയപ്പോള്‍ ഷെഫിന്‍ ജഹാന്‍ നല്‍കിയ വിവരമനുസരിച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ വിവരമറിയിച്ചതെന്നാണ് പറഞ്ഞത്.
അഖില വിഷയവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു സംഭവം മുന്നോട്ടുവയ്ക്കുന്ന സംശയങ്ങള്‍ നിരവധിയാണ്. എന്തായിരിക്കും ഇത്തരമൊരു അറിയിപ്പിന് പിന്നിലെ ലക്ഷ്യം? അഖിലയുടെ വാര്‍ത്താസമ്മേളനം ആരുടെ തിരകഥ? കോളേജ് അധികാരികളെ പുകമറയ്ക്കുള്ളില്‍ നിര്‍ത്താനുള്ള പദ്ധതിയോ? സമാധാനപരമായ അഖിലയുടെ പഠനാന്തരീക്ഷം തകര്‍ക്കേണ്ടത് ആര്‍ക്കാണ്?, തുടങ്ങി നിരവധി സംശയങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഉയര്‍ത്തുന്നത്.
Discussion about this post