അഭിമുഖത്തിനിടെ നിവിന്‍ പോളിയെ പറ്റിക്കാന്‍ ശ്രമിച്ച അവതാരകയ്ക്ക് തിരിച്ച് കിട്ടിയ എട്ടിന്റെ പണി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഭിമുഖത്തിന് മുന്നോടിയായി നിവിനെ പരിചയപ്പെടുത്തുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് പറഞ്ഞായിരുന്നു അവതാരക ആരംഭിച്ചത്. നിവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് അവതാരക ഈ പണി ഒപ്പിച്ചത്.
എന്നാല്‍ അത് കേട്ടിട്ടൊന്നും യാതൊരു ഭാവ വ്യത്യാസവും നിവിന്റ മുഖത്ത് വന്നതേയില്ല. ഇത്രയും മികച്ച അഭിനയം കാഴ്ച വച്ച അവതാരകയെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ നല്ല ഭാവിയുണ്ടെന്നായിരുന്നു നിവിന്റെ മറുപടി.
താങ്കള്‍ വളരെ എളിമയുള്ള നടനാണെന്നും വേറെ ആരോടെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അവര്‍ ദേഷ്യം വന്ന് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുമായിരുന്നു. ഇത് തന്നെയാണ് താങ്കളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നും അവതാരക പറഞ്ഞു.
Discussion about this post