ഡല്‍ഹി: ഡല്‍ഹിയിലെ ജുമാ മസ്ജീദ് യഥാര്‍ഥത്തില്‍ ജമുന ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി രാജ്യസഭാ എംപിയും ബജ്രംഗ്ദള്‍ മേധാവിയുമായ വിനയ് കത്യാര്‍. മുഗല്‍ ഭരണ കാലത്ത്രാജ്യത്തെ ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഈ കൂട്ടത്തില്‍ പെടുന്നതാണ് ഡല്‍ഹിയിലെ ജുമാ മസ്ജീദും എന്ന് വിനയ് കത്യാര്‍ പറയുന്നു.
ജുമാ മസ്ജീദ് മുമ്പ് ജമുനാ ദേവി ക്ഷേത്രവും താജ് മഹല്‍ മുമ്പ് തേജോ മഹാലയയുമാണെന്ന് കത്യാര്‍ പറഞ്ഞു. ബാബറി മസ്ജീദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷിക വേളയിലാണ് അദ്ദേഹം പ്രസ്താവനവുമായി രംഗത്തെത്തിയത്.
Discussion about this post