ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെതരംതാഴ്ന്നവനെന്ന്അധിക്ഷേപിച്ച മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തില്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം ഇതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ മണിശങ്കര്‍ അയ്യര്‍ ഉപയോഗിച്ച വാക്കുകളും സംഭാഷണ രീതിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയണമെന്നാണ് താനും പാര്‍ട്ടിയും ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ബി.ആര്‍. അംബേദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മോദി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.
Discussion about this post