ഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഇത് ഡിസംബര്‍ 31 വരെ ആയിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റേതാണ് സമയപരിധി നീട്ടാനുള്ള തീരുമാനം. മാര്‍ച്ച് 31 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കിയേക്കും.
നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ പാനുമായി ബന്ധിപ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. അതേസമയം ആധാര്‍ ഇല്ലാത്തവര്‍ക്കു ബാങ്ക് അക്കൗണ്ടുമായും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ല്‍ നിന്നു മാര്‍ച്ച് 31 ആക്കി നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും.
മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ആറായാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Discussion about this post