ഡല്‍ഹി: രാജ്യത്ത് പവര്‍കട്ട് സമ്പൂര്‍ണ്ണമായി നിരോധിയ്ക്കാന്‍ തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. 2019-ല്‍ രാജ്യം സമ്പൂര്‍ണ്ണ വൈദ്യുതികരണം പ്രഖ്യാപിയ്ക്കുന്നതോടൊപ്പമാണ് പവര്‍കട്ട് നിയമം മൂലം ഇല്ലാതാകുക. പവര്‍കട്ട് നിരോധിയ്ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു.
കെഎസ്ഇബി അടക്കമുള്ള വൈദ്യുത വിതരണ കമ്പനികള്‍ക്ക് അവരുടെ നിഖണ്ഡുവില്‍ നിന്ന് പവ്വര്‍ കട്ട് എന്ന വാക്ക് നീക്കം ചെയ്യാം. കാരണം 2019 എപ്രിലിനു ശേഷം പവര്‍ കട്ട് ഉണ്ടായാല്‍ വന്‍ തുക വിതരണ എജന്‍സികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. 2018 അവസാനം ആരംഭിയ്ക്കുന്ന സൌഭാഗ്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പവര്‍കട്ട് നിരോധിയ്ക്കാന്‍ തിരുമാനിച്ചത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രാഥമിക ചിലവുകള്‍ക്കായ് 16,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഇരുപത്തിനാല് മണിയ്ക്കൂറും മുടങ്ങാത്ത വൈദ്യുതി 2018 അവസാനം മുതല്‍ തന്നെ ഉറപ്പാക്കണം എന്നാണ് വൈദ്യുത വിതരണ എജന്സികള്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.
2019 എപ്രില്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കുക എന്നത് വിതരണ ഏജന്‍സികളുടെ നിയമപരമായ ബാധ്യതയാകും. വൈദ്യുത ബില്ലിംഗിലെ അശാസ്ത്രീയതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന നടപടികളും 2019 സാമ്പത്തിക വര്‍ഷ ആരംഭം പൂര്‍ത്തിയാക്കാനും കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചിട്ടുണ്ട്.
പവര്‍കട്ട് നിരോധിയ്ക്കാനുള്ള തീരുമാനം ഇതിനകം കേന്ദ്രം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വിതരണ ഏജന്‍സികളെയും അറിയിച്ചു കഴിഞ്ഞു. വൈദ്യുത ബില്ലുകളിലെ സബ്സിഡികള്‍ 2019 ഏപ്രിലില്‍ മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാകും രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നും ഊര്‍ജ്ജമന്ത്രാലയം വ്യക്തമാക്കി
Discussion about this post