തിരുവനന്തപുരം: മലപ്പുറത്ത് ഫ്ളാഷ് മോബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെയും പിന്തുണച്ച ആര്‍ജെ സൂരജിനുമെതിരെ വിമര്‍ശനമുയര്‍ത്തിയ മതമൗലീകവാദികളെ വെല്ലുവിളിച്ച് ഫ്ളാഷ് മോബുമായി എസ്.എഫ്.ഐ. എഫ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഫ്ളാഷ് മോബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥിനികള്‍ ‘മതവര്‍ഗീയ തീവ്രഫത്വവകള്ക്ക് മറുപടി മാനവികതയാണെന്ന’ മറുപടിയാണ് നല്‍കിയത്.
മലപ്പുറത്ത് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ മതമൗലികവാദികള്‍ക്കെതിരെ പ്രതികരിച്ച പ്രവാസി മലയാളി യുവാവിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത് ഏറെ വിവാദമായിരുന്നു.
വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന പാട്ടിനൊത്ത് ലോക എയ്ഡ്സ് ദിനത്തിലാണ് പെണ്‍കുട്ടികള്‍ ബോധവത്കരണ സന്ദേശവുമായി ചുവടുവെച്ചത്. എന്നാല്‍ ഫ്ളാഷ് മോബിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു.
ഇതിനെതിരെ പ്രതികരിച്ച ദോഹയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സൂരജ് എന്ന യുവാവിനാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം ഭീഷണി സന്ദേശവും അസഭ്യവര്‍ഷവും ലഭിച്ചത്. ഇയാള്‍ ജോലി ചെയ്യുന്ന ദോഹയിലെ മലയാളി റെഡ് എഫ് എം റേഡിയോ സ്റ്റേഷനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.
എഫ്എം ബഹിഷ്ക്കരിക്കണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്നും സ്ഥാപനത്തിനെ ക്രൂശിക്കരുതെന്നും ആവശ്യപ്പെട്ട് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
തുടര്‍ന്നാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലും ജാതിമത ഭേതമന്യേ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പങ്കെടുപ്പിച്ച് ഫ്ളാഷ് മോബ് അരങ്ങേറിയത്.
https://www.facebook.com/sfi.universitycollege/videos/1698036640257305/
Discussion about this post