ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിന്ന് 48.91 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. ആദ്യ ഘട്ടപോളിംഗ് നടന്ന ശനിയാഴ്ച്ചയാണ് പിടികൂടയത്. നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകളാണ് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയത്.
ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. അങ്ങിനെയെങ്കില്‍ ഇത്രയധികം അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന്ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
Discussion about this post