തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ പരാതികളില്‍ അന്വേഷണം നടത്തുമെന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴിലാളികള്‍ക്ക് പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്നു പരാതി.
വാട്ടര്‍ തീംപാര്‍ക്ക് വിഷയത്തില്‍ എംഎല്‍എയെ ന്യായീകരിച്ച് കൂടരഞ്ഞി പഞ്ചായത്ത് വീണ്ടും രംഗത്തെത്തിയതിനു പിന്നാലെയാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
Discussion about this post