തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെയെന്ന് സര്‍ക്കാര്‍. റവന്യു വകുപ്പ് പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഇതുവരെ മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ കൂടി തിരിച്ചറിയാനുണ്ട്.
മുന്‍പട്ടികകളില്‍ പേരുകളിലുണ്ടായിരുന്ന ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിടവെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തു വരുന്നത്.
നാവിക സേന ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post