ഡല്‍ഹി: രാജ്യത്തെയും ദേശീയപതാകയെയും അപമാനിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടു വരണമെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്തെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിട്ടുപോകുകയാണ് വേണ്ടത്. ജവഹര്‍ ലാല്‍ നെഹ്റു രാജ്യത്തെ വിഭജിച്ചെന്നും രാജ്യത്തെ ഒന്നാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചുവെന്നും വിഭജനമാണ് ഇന്ത്യയെ സ്വാതന്ത്ര്യം നേടാന്‍ സാധിച്ചതെന്ന് പറയുന്നത് നുണയാണ്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ദോക്ലാം വിഷയത്തില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മുന്നില്‍ കുനിയേണ്ടി വന്നെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ആര്.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ‘മാര്‍ഗദര്‍ശക്’ ആണ് ഇന്ദ്രേഷ് കുമാര്‍.
Discussion about this post