അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കോണ്‍ഗ്രസുമായി ഇടപ്പെട്ടാലുണ്ടാകുന്ന പരിണിതഫലങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം. ഇതിന് ഉദാഹരണമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രകടമായത്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സമാജ്വാദി പാര്‍ട്ടിയുടെ പരാജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ സംസ്ഥാനമാണ്. ഇക്കാര്യം ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിനുള്ള ഏക താക്കോല്‍ ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ 89 മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 66.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Discussion about this post