തമിഴ്നാട്ടിലെ ദുരഭിമാനക്കൊലയില്‍ ആറു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. മൂന്നുപേരെ വെറുതെ വിട്ടു. കൊല്ലപ്പെട്ട ദളിത് യുവാവ് ശങ്കറിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന് മണികണ്ഠന്, സെല്‍വകുമാര്‍, കലൈതമിഴ്വണ്ണന്, മൈക്കിള്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവ് അടക്കം ആറ് പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മൂന്ന് പേരെ വെറുതെ വിടുകയുെ ചെയ്തു.
പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഉദുമല്‍പേട്ട സ്വദേശി ശങ്കറി (23)നെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ശങ്കറിന്റെ ഭാര്യ കൗസല്യയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു.
പെണ്‍കുട്ടിയുമായി ഷോപ്പിംഗിന് എത്തിയ ശങ്കറിനെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post