Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആദിവാസികള്‍ക്ക് പരമ്പരാഗത അറിവുകളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍

by Brave India Desk
Dec 13, 2017, 04:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ആദിവാസികള്‍ക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയ അമൂല്യമായ പല അറിവുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പാരമ്പര്യാര്‍ജ്ജിത വിജ്ഞാന ശോഷണത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള പഠനം നടക്കുന്നത്. പശ്ചിമഘട്ട ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയിലെ സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് വ്യത്യസ്തമായ ഈ പഠനം നടത്തിയത്.

ആശങ്കയുളവാക്കുംവിധം തീവ്രമാണ് ഈ ശോഷണമെന്ന് എട്ട് ഗോത്രവിഭാഗങ്ങളിലായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വയനാട്ടിലെ കുറിച്യര്‍, കാട്ടുനായ്ക്കര്‍, നിലമ്പൂരിലെ ചോലനായ്ക്കര്‍, പണിയര്‍, പാലക്കാട് അധിവസിക്കുന്ന ഇരുളര്‍, കുറുമ്പര്‍, കൊല്ലത്തെ കാണിക്കാര്‍, മലപണ്ടാരം എന്നീ വിഭാഗങ്ങളാണ് പഠനവിധേയമായത്.

ഇവര്‍ക്കുണ്ടെന്ന് ഇത്രയും കാലം കരുതപ്പെട്ടിരുന്ന അറിവുകള്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉത്തരം നല്‍കാവുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. ഈ വിവരങ്ങള്‍ ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തു.

തേന്‍ ശേഖരണം, വിവിധ ഔഷധസസ്യങ്ങളുടെയും പ്രയോഗങ്ങളുടെയും അറിവ്, നെല്‍വയലിലെ ചാഴിയുടെ പ്രതിരോധം, ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഇലകളും കൂണുകളും കണ്ടെത്തല്‍, മഴ, മഞ്ഞള്‍, ചെമ്പരത്തി, നെല്ല് മുതലായവയുടെ ആരാധന, കൂട നിര്‍മാണം, വിഷചികിത്സ, വിവിധ ഗോത്രകലകള്‍, കരകൗശലം തുടങ്ങിയവയിലെ അറിവുകളാണ് ചോദ്യാവലിയില്‍ വിഷയമാക്കിയത്. 10-25 വയസുവരെ, 25-50 വയസുവരെ, 50 വയസിനു മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അറിവിന്റെ മൂല്യം രേഖപ്പെടുത്തിയത്.

പാരാമ്പര്യാര്‍ജിത വിജ്ഞാനശോഷണം യുവജനങ്ങളില്‍ പ്രത്യേകിച്ച് പുരുഷന്മാരിലാണ് ഏറെ കണ്ടുവരുന്നതെന്ന് പഠനം വ്യക്തമാക്കി. ഈ അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. 33 ശതമാനം നഷ്ടമുണ്ടായത് ചോലനായ്ക്കര്‍, മലപണ്ടാരം വിഭാഗങ്ങളില്‍. കാണി, കാട്ടുനായ്ക്കര്‍ ഗോത്രങ്ങള്‍ക്ക് 40-45 ശതമാനം വിജ്ഞാനനഷ്ടം സംഭവിച്ചു. പഠനം നടത്തിയ ഗോത്രവിഭാഗങ്ങളില്‍ പാരമ്പര്യാര്‍ജ്ജിത വിജ്ഞാനം മുന്‍പും ഇപ്പോഴും ഏറ്റവും ചെറിയ അളവില്‍ ഉള്ളത് മലപണ്ടാരം വിഭാഗത്തിനാണ്.

യുനെസ്‌കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ഗോത്രവിഭാഗങ്ങളെന്ന നിലയിലാണ് പാരമ്പര്യാര്‍ജിത വിജ്ഞാനസഞ്ചയത്തെക്കുറിച്ച് പഠനം നടത്തിയതെന്ന് സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് മേധാവി ഡോ. ജയശങ്കര്‍ ആര്‍. നായര്‍ പറയുന്നു. ഇവരുടെ വിജ്ഞാനശോഷണം ഭൗമപൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ വിജ്ഞാനശേഖരം രേഖപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ അവശ്യകതയിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരോജ് കുമാര്‍ വി, സൂരജ് എന്‍.പി, എം.സോമശേഖരന്‍ പിള്ള, രാം ഭുജ് എന്നിവരും പഠനത്തില്‍ പങ്കാളികളായിരുന്നു.

Tags: adivasitraditional knowledge
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies