ഡല്‍ഹി: രാജ്യസഭയിലെ അംഗങ്ങളുടെ പെരുമാറ്റത്തില്‍ ചെറിയ മാറ്റങ്ങള്‍ വേണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയില്‍ കൊളോണിയല്‍ സ്വഭാവമുള്ള പദപ്രയോഗങ്ങള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് സ്വതന്ത്ര ഇന്ത്യയാണ്. രേഖകള്‍ മേശപ്പുറത്ത് വെക്കുന്ന വേളയില്‍ സഭാംഗങ്ങള്‍ ഇനി ഞാന്‍ യാചിക്കുന്നു എന്ന വാക്ക് ഉപയോഗിക്കരുത്. പട്ടികപ്പെടുത്തിയ രേഖകള്‍ മേശപ്പുറത്തുവെക്കണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചുശീതകാല സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സഭാ നടപടികള്‍ക്ക് അധ്യക്ഷം വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് സഭാംഗങ്ങളുടെ പെരുമാറ്റം ഇനി എങ്ങനെയായിരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വെച്ചത്.
‘ഇന്നത്തെ പുതുക്കിയ വ്യവഹാര പട്ടികയില്‍ എന്റെ പേരിന് നേരെയുള്ള രേഖകള്‍ മേശപ്പുറത്ത് വെക്കാന്‍ ഞാന്‍ യാചിക്കുന്നു’ എന്നാണ് സാധാരണ മന്ത്രിമാര്‍ തങ്ങളുടെ രേഖകള്‍ മേശപ്പുറത്തുവെക്കുന്നതിനായി ആവശ്യപ്പെടാറ്. മാറ്റം വേണമെന്നത് ഒരു ഉത്തരവല്ലെന്നും നിര്‍ദ്ദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ചരമക്കുറിപ്പുകള്‍ വായിക്കുന്ന രീതിയിലും അദ്ദേഹം മാറ്റം കൊണ്ടുവന്നു. വെങ്കയ്യ നായിഡുവിന്റെ മുന്‍ഗാമികളായ ഹമീദ് അന്‍സാരിയും, ഭൈറോണ്‍ സിങ് ശെഖാവത്തുമെല്ലാം ഇരുന്നുകൊണ്ടാണ് ചരമക്കുറിപ്പുകള്‍ വായിച്ചതെങ്കില്‍ വെങ്കയ്യ നായിഡു എഴുന്നേറ്റ് നിന്നുകൊണ്ടാണ് ചരമക്കുറിപ്പുകള്‍ വായിച്ചത്. ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും ചരമക്കുറിപ്പ് വായിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു.
ഓഗസ്റ്റിലാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്ര പതിയായി ചുമതലയേറ്റത്. ഉപരാഷ്ട്രപതി തന്നെയാണ് രാജ്യസഭാധ്യക്ഷനും.
Discussion about this post