രണ്ട് പതിറ്റാണ്ടോളം തുടര്‍ച്ചയായി ഭരണത്തിന് ശേഷം അധികാരം നിലനിര്‍ത്തുക എന്നത് അത്ര എളുപ്പമല്ല എന്ന തെരഞ്ഞെടുപ്പ് വിശാരദന്മാരുടെ വിലയിരുത്തലുകള്‍ തകര്‍ത്താണ് ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തിയത്. മോദി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന വലിയ പ്രചരണത്തെ കൂടി അതിജീവിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞുവെന്നത് നിസ്സാരമല്ല. തുടര്‍ച്ചയായി ആറാം തവണയും അധികാരത്തിലെത്തുക എന്നത് വലിയ നേട്ടമാണെന്ന് ബിജെപി വിരുദ്ധര്‍ക്ക് പോലും സമ്മതിക്കേണ്ടി വരും
ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഗുജറാത്തില്‍ നടന്നത്. നോട്ട് അസാധുവാക്കലും, ജിഎസ്ടിയും ഗുജറാത്തിലെ നിര്‍ണായക ശക്തിയായ വ്യാപാരി വ്യവസായ സമൂഹത്തില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇത് മുതലെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നത്. ഗുജറാത്തില്‍ നിര്‍ണായക ശക്തിയായ പാട്ടീല്‍ വിഭാഗത്തെ വര്‍ഷങ്ങളായി ബിജെപിക്കെതിരായി തിരിക്കാന്‍ കോണ്‍ഗ്രസും ബിജെപി വിരുദ്ധ ശക്തികളും ശ്രമിച്ചിരുന്നു. ചെറിയ പ്രക്ഷോഭങ്ങളെ പോലും വലുതായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. പാട്ടീല്‍ സമര നേതാവ് ഹാര്‍ദീക് പട്ടേലിനെ തന്നെ കോണ്‍ഗ്രസ് സ്വന്തം ചേരിയിലെത്തിച്ചു. പട്ടേല്‍ സംവരണപ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാന്‍ ഒരു സര്‍ക്കാരിനും എളുപ്പമല്ല എന്നിരിക്കെ ഏത് വിധേനയും രാഷ്ട്രീയ ലാഭം കൊയ്യുകയായിരുന്നു കോണ്‍ഗ്രസിന്റെ ഉദ്ദേശം. എന്നാല്‍ ഹാര്‍ദിക് പട്ടേലിന്റെ പ്രഭാവം വലിയ തോതില്‍ വോട്ടായില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹാര്‍ദിക് പട്ടേലിന് ഒപ്പമുള്ള മിക്ക ആളുകളെയും സ്വന്തം ചേരിയിലെത്തിക്കാന്‍ ബിജെപി കഴിഞ്ഞിരുന്നു.
ഹാര്‍ദിക് പട്ടേലിന് പുറമെ ആദിവാസി നേതാവ് ജിഗ്നേഷ് മേവാനിയെ കൂടി കോണ്‍ഗ്രസ് കൂട്ടുപിടിച്ചു. ദളിത് വിഭാഗങ്ങള്‍ ഇതോടെ പിന്തുണക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ആദിവാസി മേഖലകളില്‍ ബിജെപി ഇത്തവണയും അവരുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. ആദിവാസി മേഖലകളില്‍ ശക്തമായ കടന്നു കയറ്റം ബിജെപി ഇത്തവണ നടത്തി. ചെറിയ നേട്ടങ്ങളുണ്ടാക്കാന്‍ മോദി വിരുദ്ധ ചേരിയ്ക്ക് കഴിഞ്ഞുവെങ്കിലും പാട്ടീല്‍-ദളിത് നേതാക്കളുടെ മികവില്‍ കിട്ടിയ വോട്ടിന്റെ ക്രഡിറ്റ് രാഹുല്‍ ഗാന്ധിയ്ക്ക് എങ്ങനെ ഏറ്റെടുക്കാന്‍ കഴിയുമെന്ന ചോദ്യം ഉയര്‍ത്തുന്നു.
നഗരമേഖലകളില്‍ പ്രത്യേകിച്ചും സൂററ്റില്‍ ബിജെപി വലിയ നേട്ടം കൊയ്തു. ഇ മേഖലയിലെ 16 ലധികം സീറ്റുകളിലും ബിജെപി നേട്ടം കൊയ്തു. ജിഎസ്ടി തിരിച്ചടിയാകും എന്ന വാദമുഖങ്ങളെ പൊളിക്കുന്നതായിരുന്നു നഗരമേഖലയിലെ ബിജെപി മുന്നേറ്റം. അഹമ്മദാബാദ്, വഡോദര, സൂറത്ത് മേഖലകളില്‍ ബിജെപി നേട്ടം കൊയ്തത് സാമ്പത്തീക പരിഷക്കരണ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി ചൂണ്ടിക്കാട്ടാന്‍ ബിജെപിയ്ക്ക് കഴിയും.
മൃദു ഹിന്ദുത്വ നിലപാടിലേക്ക് മാറിയെങ്കിലും ബിജെപി വോട്ടുബാങ്കുകളെ പൊളിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയുടെ ടെമ്പിള്‍ റണ്‍ പക്ഷേ പരമ്പരാഗത വോട്ടുകളില്‍ കുറവുണ്ടാക്കി. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ബിജെപി വലിയ നേട്ടമാണ് കൈവരിച്ചത്. ഇവിടങ്ങളില്‍ പതിവിന് വിപരീതമായ ഒപ്പത്തിനൊപ്പം എത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. മുസ്ലിം വിഭാഗങ്ങള്‍ ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിച്ചത് ഭാവിയിലും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കും.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ആവേശത്തില്‍ മുങ്ങി പോകുന്ന രാഷ്ട്രീയ വിധിയല്ല ഹിമാചല്‍ പ്രദേശിലേത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ബിജെപി നടത്തിയ ശ്രമങ്ങള്‍ വലിയ വിജയം കാണുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അവരുടെ മുദ്രാവാക്യത്തിലേക്ക് ഒരു സംസ്ഥാനത്തെ കൂടി കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായി. മിസോറം പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇത് നിലനില്‍ക്കുന്നത്. കര്‍ണാടകത്തില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇവിടെ സിദ്ധരാമയ്യ സര്‍ക്കാര്‍ കടുത്ത അതൃപ്തിയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താന്‍ കര്‍ണാടക കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഏതാണ്ട് പൂര്‍ണമാവും. പഞ്ചാബില്‍ നേടിയ വിജയത്തില്‍ പ്രതിപക്ഷം എന്ന ലേബലില്‍ പോലും തുടരാന്‍ അവര്‍ക്ക് കഴിയാതെ വരും.
Discussion about this post