മിലാന്‍: ഇറ്റലിയിലേക്കുള്ള യാത്രക്കിടെ മതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 12 കൃസ്ത്യാനികളായ അഭയാര്‍ഥികളെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ 15 സഹയാത്രികരെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റുചെയ്തു.
ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ മതച്ചൊല്ലി യാത്രക്കാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതേതുടര്‍ന്ന് 12 ക്രിസ്ത്യന്‍ വിശ്വാസികളായ യാത്രക്കാരെ മുസ്ലിം വിശ്വാസികളായ യാത്രക്കാര്‍ കടലിലേക്ക് ജീവനോടെ എറിയുകയായിരുന്നു. ഇവരെല്ലാം മരിച്ചതായി ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു.
ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാനെത്തുന്ന 1000 ലേറെ പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ പിടികൂടിയത്. ഈ വര്‍ഷം 500 ലേറെ അഭയാര്‍ഥികള്‍ അനധികൃത കടല്‍യാത്രക്കിടെ മരിച്ചിട്ടുണ്ട്.
Discussion about this post