തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് നല്കി സഹായിച്ച എസ്ഡിപിഐയെ പിന്തുണച്ച് ഗുജറാത്തിലെ ബിജെപി വിരുദ്ധ നേതാവ് ജിഗ്നേഷ് മേവാനി. എസ്ഡിപിഐ എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ, മറ്റേതെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലോ ബന്ധമുള്ളതായി തെളിവുണ്ടെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് അതിനെ നിരോധിക്കുന്നില്ലെന്ന് മേവാനി ചോദിക്കുന്നു.. കേരളത്തിലെ എസ്ഡിപിഐ പോലുള്ള സംഘടനകളുടെ സഹായത്തിലാണ് മേവാനി ജയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായി മലയാള ചാനലിനോട് മേവാനി ഇക്കാര്യം വിശദീകരിച്ചത്.
തനിക്ക് എസ്ഡിപിഐയില്‍ നിന്ന ലഭിച്ചത് 51000 രൂപ മാത്രമാണെന്നും മേവാനി പറഞ്ഞു. ഇത് വളരെ ചെറിയൊരു കാര്യമാണ്. ഇക്കാര്യത്തില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും ജിഗ്നേഷ് പറയുന്നു.
Discussion about this post