കലബുറഗി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കായുള്ള അത്താഴത്തിന് പത്തുലക്ഷം രൂപയുടെ വെള്ളിപാത്രങ്ങള്‍ ഒരുക്കി. കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 10 ലക്ഷം ചിലവിട്ട് വെള്ളി പാത്രങ്ങള്‍ ഒരുക്കിയത്. വാര്‍ത്ത പുറത്തു വന്നതോടെ കോണ്‍ഗ്രസ് വെട്ടിലായി,
മുഖ്യമന്ത്രിയെ കൂടാതെ ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് ജില്ലാ ഭരണകൂടം അത്താഴവിരുന്ന് ഒരുക്കിയതില്‍ ഞങ്ങള്‍ക്ക് വിരോധമില്ലെന്നും എന്നാല്‍ വെളളി പാത്രത്തില്‍ ഒരുക്കിയ അത്താഴവിരുന്നിന് ലക്ഷങ്ങള്‍ ചെലവായതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി നേതാവ് രാജ്കുമാര്‍ തെല്‍കൂര്‍ പറഞ്ഞു.ഒരു പ്ലേറ്റിലെ ഭക്ഷണത്തിന് 800 രൂപയാണ് ചെലവ്. ഹൈദരാബാദില്‍നിന്നും പ്രത്യേക സംഘത്തെ എത്തിച്ചാണ് ഭക്ഷണം തയ്യാറാക്കിയത് എന്നിങ്ങനെയാണ് ആരോപണങ്ങള്‍. വളരെ സാധാരണക്കാരനായ വ്യക്തിയാണ് സിദ്ധരാമയ്യ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ അത്താഴ വിരുന്നിനായി പൊതുപണം ചെലവഴിക്കുന്നതാണോ അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി’ എന്നാണ് ബിജെപി നേതാവിന്റെ ചോദ്യം.
മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും വെളളി പാത്രത്തില്‍ അത്താഴ വിരുന്ന് കഴിച്ച അതേ ദിവസം സെദാം ടൗണില്‍ സിദ്ധരാമയ്യ പങ്കെടുത്ത പൊതു പരിപാടിയിക്ക് എത്തിയ ജനങ്ങള്‍ക്ക് നല്‍കിയത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണമാണെന്നും രാജ്കുമാര്‍ ആരോപിച്ചു.
Discussion about this post