ഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ജയറാം താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുഖ്യമന്ത്രിയ്ക്ക് പുറമെ പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അറുപത്തിയെട്ടു അംഗ നിയമസഭയില്‍ നാല്പത്തിനാലു സീറ്റില്‍ വിജയിച്ചാണ് ഹിമാചല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്.
ഹിമാചലിലെ വിജയം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ശക്തിപകരും.
Discussion about this post