തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണു വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംക്ഷനില്‍ വച്ചാണ് ഷാജുവിനെ സംഘം വെട്ടിയത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
ശ്രീകാര്യം മേഖലയില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post