ഇസ്ലമാബാദ്: കശ്മീരില്‍ പാക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ജിഹാദ് തന്നെയാണെന്ന് നിരോധിത ഭീകരവാദ സംഘടനയായ ജമാഅത്തുദവ (ജെയുഡി) തലവന്‍ ഹാഫിസ് സയീദ്. പാക്കിസ്ഥാനിലെ ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയീിന്റെ് വിവാദ വെളിപ്പെടുത്തല്‍.
ലക്ഷക്കണക്കിന് കശ്മീരികളാണ് സ്വാതന്ത്യത്തിനു വേണ്ടി മുറവിളികൂട്ടുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ സൈന്യത്തിന്റെ സഹായത്തോടെ തങ്ങള്‍ പ്രത്യാക്രമണം നടത്തുമെന്നും സയീദ് പറഞ്ഞു.
കശ്മീര്‍ ജനതയ്ക്ക് സ്വാതന്ത്യം നേടിക്കൊടുക്കാന്‍ പാക്ക് സൈന്യവും സര്‍ക്കാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ സഹായമുണ്ടാകുമെന്നും സയീദ് കൂട്ടിച്ചേര്‍ത്തു. കശ്മീരിസലെ വിഘടനവാദികളുമായി ബന്ദമില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം പൊളിച്ച് കാട്ടുന്നതാണ് ഹഫീസിന്റെ വെളിപ്പെടുത്തല്‍.
വിഘടനവാദി നേതാവ് മസറത് ആലമിനെ രാജ്യദ്രോഹ കുറ്റം ചുമത്തി കശ്മീര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത നടപടിയേയും സയീദ് വിമര്‍ശിച്ചു.
Discussion about this post