ഡല്‍ഹി: മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്‍ അടുത്തയാഴ്ച രാജ്യസഭയിലെത്തുമെന്ന് വിജയ് ഗോയല്‍ അറിയിച്ചത്.
വിവാഹവും വിവാഹ മോചനവും സിവില്‍ വിഷയമാണെന്നും അതില്‍ ക്രിമിനല്‍ നടപടി ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും ചൂണ്ടിക്കാട്ടി ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയായിരുന്നു ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.
Discussion about this post