ഡല്‍ഹി: റിപ്പബ്ലിക് ദിന ആഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളെ സ്വാഗതം ചെയ്ത് നരേന്ദ്രമോദി. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ ആസിയാന്‍ ഗ്രൂപ്പിലെ 10 രാജ്യങ്ങള്‍ പങ്കെടുക്കും. ‘മന് കീ ബാത്തി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏത് സമയം ഈ പുതു വര്‍ഷത്തില്‍ അവരെ ക്ഷണിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇത് ആദ്യമായാണ് ഇത്രയും രാഷ്ട്ര നേതാക്കളെ ഒരു രാജ്യത്തിന്റെ ആഘോഷത്തില്‍ സ്വാഗതം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തായ് വാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മര് (ബര്‍മ), കംബോഡിയ, ലാവോസ്, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആസിയാന്‍ അംഗങ്ങളാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുന്നത്.
2017 ആസിയാനും ഇന്ത്യയ്ക്കും വളരെ പ്രത്യേകതയുള്ള വര്‍ഷമാണ്. ആസിയാന്‍ 50 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ ആസിയാനില്‍ ചേര്‍ന്നിട്ട് 25 വര്‍ഷം പിന്നിടുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മന് കീ ബാത്തിന്റെ 39-ാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരമാര്‍ശിച്ചത്.
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഈ വര്‍ഷം 1,300 സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയെ മോദി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും മോദി വ്യക്തമാക്കി.
21-ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018ല്‍ വോട്ടവകാശമുള്ള പൗരന്മാരായി മാറുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലേയ്ക്ക് അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പില്വരുത്തുന്നതിനുവേണം അവരുടെ വോട്ടവകാശം വിനിയോഗിക്കാനെന്നും മോദി ഓര്‍മിപ്പിച്ചു. ജാതിയത, വര്‍ഗീയതയ, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ മോശം പ്രവണതകളില്‍നിന്നും മുക്തമായിരിക്കും പുതിയ ഇന്ത്യയെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇത്തവണ ജനങ്ങള്‍ക്ക് നേരിട്ട് റോഡിയോവിലൂടെ സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
https://www.facebook.com/BJP4keralam/videos/1936477203279066/
Discussion about this post