കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ഏഴ് വിധത്തിലുള്ള പിഴവുകള്‍ സംഭവിച്ചുവെന്ന് വിലയിരുത്തല്‍. മുഴുവന്‍ പണവും കിട്ടും മുമ്പേ ഭൂമിയുടെ അവകാശം കൈമാറിയത് ഗുരുതര പിഴവ്. ഭൂമി വില്‍പ്പന സംബന്ധിച്ച നിര്‍ദേശങ്ങളെല്ലാം ലംഘിച്ചെന്നും എറണാകുളം-അങ്കമാലി അതിരൂപത വ്യക്തമാക്കി.
സഭ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് സഭാധികൃതര്‍ തന്നെ സമ്മതിക്കുമ്പോള്‍ ഇരു വിഭാഗവും പോസ്റ്റര്‍ പ്രചരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കിയും ആരോപണം ഉന്നയിച്ചും മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും സഭയ്‌ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. പ്രതിസന്ധി എങ്ങനെ മറികടക്കണമെന്നറിയാതെ കുഴങ്ങുകയാണ് എറണാകുളം-അങ്കമാലി സിറിയന്‍ കത്തോലിക്ക അതിരൂപതാ നേതൃത്വം.
സഭാനടപടികളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും കുറിപ്പുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.
Discussion about this post