കോഴിക്കോട്: അഖില (ഹാദിയ) വിഷയവുമായി ബന്ധപ്പെട്ടുള്ള കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഎം കോഴിക്കോട് ജില്ല സമ്മേളനത്തില്‍ വിമര്‍ശനം, പോസ്റ്റ് അനവാശ്യവിവാദമുണ്ടാക്കിയെന്ന ആരോപണം ചില പ്രതിനിധികള്‍ ഉയര്‍ത്തി.
‘ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളു, അത് മോളുടെ വ്യക്തി സ്വാതന്ത്ര്യം. എന്നാല്‍ മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം ഹാദിയ മറന്ന് പോകരുതെന്ന് എന്നിങ്ങനെയായിരുന്നു കെ.ടി ജലീലിന്റെ പോസ്റ്റ്. വിഷയത്തില്‍ പൊതുസമൂഹം സ്വീകരിച്ച നിലപാടിന് എതിരായിരുന്നു എംഎല്‍എയുടെ പോസ്റ്റെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി, അഖില വീട്ടുതടങ്കലില്‍ ആണെന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചിരുന്നത് അഖില-(ഹാദിയ)യുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കപ്പെടണം എന്ന ഇടതുപക്ഷ നിലപാടിന് വിരുദ്ധമായി പരാമര്‍ശമെന്നും അഭിപ്രായം ഉയര്‍ന്നു.
മന്ത്രി എം.എം മണി നടത്തിയപല പ്രസ്താവനകള്‍ക്കെതിരെയും ചില പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. പല പ്രസ്താവനകളും അനാവശ്യമാണെന്നും അഭിപ്രായപ്രകടനങ്ങളില്‍ പലതും പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും കുറ്റപ്പെടുത്തലുണ്ടായി.
മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയും എതിര്‍പ്പുയര്‍ന്നിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായി.ഗെയില്‍ സമരം വികസന വിരുദ്ധരുടെ സൃഷ്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതും വിമര്‍ശിക്കപ്പെട്ടു. ഇസ്ലാമിനെ അപമാനിക്കുന്നതെന്ന് ആരോപണം ഉയര്‍ന്ന ജില്ല കമ്മറ്റിയുടെ പ്രസ്താവനയും ചിലര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിന്റെ ചികിത്സാചിലവുമായ ബന്ധപ്പെട്ട വിഷയത്തിലും കണ്ണട വിവാദത്തിലും വിമര്‍ശനം ഉയര്‍ന്നു.. മന്ത്രി പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനിധികൃതമായി കൈപ്പറ്റിയെന്നും, 28000 രൂപയുടെ കണ്ണട വാങ്ങിയെന്നും ആയിരുന്നു ശൈലജക്കെതിരായ ആരോപണം. ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയിലെ വിഭാഗീയത മൂലം വോട്ട് ചോര്‍ച്ച ഉണ്ടായ പേരാമ്പ്രയിലും കുറ്റ്യാടിയിലും നടപടി ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
Discussion about this post