അഹമ്മദാബാദ്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികയ്ക്കില്ലെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഇന്ത്യാ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മേവാനിയുടെ അവകാശവാദം.
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടക്കം സീറ്റുകൊണ്ട് തൃപ്തിപെടേണ്ടി വരും. ഗുജറാത്ത് വികസന മോഡലിന്റെ ഇരകളും പാര്‍ശ്വവത്കരിക്കപ്പെട്ട യുവജനങ്ങളും പാവപ്പെട്ടവരും ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണം. അതില്‍ ഏറെ പുരോഗതി വന്നിട്ടുണ്ട്.
നോട്ട് നിരോധനവും ജിഎസ്ടിയും നേരത്തെ തന്നെ ബിജെപിയില്‍ നിന്ന് യുവാക്കളെ അകറ്റി. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ചു അത് യുവാക്കളെയാണ് ഏറെ ബാധിച്ചത്. വാഗ്ദാനങ്ങളൊന്നും നിറവേറ്റാന്‍ പ്രധാനമന്ത്രിക്കായിട്ടില്ല. ഭരണഘടനയെ അല്ല മനുസ്മൃതിയിലാണ് മോദി വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post