രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രനടപടി.
പ്ലാസ്റ്റിക് പതാകകള്‍ ഉപേക്ഷിക്കണമെന്നും ഫ്ലാഗ് കോഡ് കൃത്യമായി പാലിക്കണമെന്നുമാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യത്തിന് പ്രതീക്ഷകളും പ്രചോദനവുമേകുന്ന ദേശീയപതാകയ്ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയേ തീരു എന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
1971-ലെ നാഷണല്‍ ഓണര്‍ ആക്ടില്‍ ഫ്ലാഗ് കോഡ് സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തെ ജനനങ്ങള്‍ ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
2002-ല്‍ പ്ലാസ്റ്റിക് പതാകകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പിന്നീട് വീണ്ടും പ്ലാസ്റ്റിക് പതാകകള്‍ വിപണിയില്‍ ഇടം പിടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Discussion about this post