മാതൃഭൂമി ന്യൂസ് ചാനല്‍ പുറത്തു കൊണ്ടു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാര്‍ത്ത മാതൃഭൂമി ദിനപത്രം മുക്കിയെന്ന് ആരോപണം. മുഖ്യമന്ത്രി സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി ഓഖി ഫണ്ടില്‍ നിന്ന് നല്‍കിയെന്ന വാര്‍ത്ത രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ചാനലാണ്. പക്ഷേ പത്രത്തില്‍ ആ വാര്‍ത്ത നല്‍കാതിരുന്നത് പത്രം ഉടമ എംപി വീരേന്ദ്രകുമാറിന്റെ ഇപാടാണെന്ന് ആരോപിച്ച് ജന്മഭൂമിയാണ് വാര്‍ത്ത നല്‍കിയത്.
മുഖ്യമന്ത്രി പിണറായിക്ക് അപ്രിയമായതൊന്നും പത്രത്തില്‍ ചേര്‍ക്കേണ്ടെന്ന പത്രം ഉടമ വീരേന്ദ്ര കുമാറിന്റെ നിലപാടാണ് ഇതിന് കാരണമെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എംപി വീരേന്ദ്ര കുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകാന്‍ തയാറായിരിക്കുകയാണ്. പ്രഖ്യാപനം ജനുവരി 12ന് ഉണ്ടായേക്കും. മാധ്യമങ്ങള്‍ പണ്ടത്തെപ്പോലെ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ മാതൃഭൂമി സര്‍ക്കാരിനൊപ്പം നിന്ന് രണ്ടാം ദേശാഭിമാനിയാകാനാണ് തീരുമാനമെന്നും പത്രം ആരോപിക്കുന്നു.
പ്രവാചക നിന്ദയുടെ പേരില്‍ മുസ്ലിം സമൂഹം സംഘടിതമായി മാതൃഭൂമിക്കെതിരേ തിരിഞ്ഞിരുന്നു. പരസ്യദാതാക്കളും ഇതിന്റെ പേരില്‍ പത്രത്തെ കൈയൊഴിഞ്ഞിട്ടുണ്ട്. ഈ പോരായ്മ സിപിഎം ചായ്വില്, സര്‍ക്കാര്‍ സഹായത്തില്‍ നികത്താമെന്നും ലക്ഷ്യമിടുന്നുവെന്നും ആരോപണം ഉണ്ട്.
Discussion about this post