ജിഗ്നേഷ് മേവാനിയുടെ ഡല്‍ഹി റാലിയ്ക്ക് ആളുകളേക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകള്‍. വലിയ ആള്‍ക്കൂട്ടം റാലിയ്ക്കെത്തുമെന്ന് കരുതിയ പോലിസ് വലിയ സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. ശുഷ്കമായ സദസാണെന്ന് വ്യക്തമായതോടെ പോലിസിനെ പിന്‍വലിക്കുകയും ചെയ്തു.
ഭിം ആത്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്ത് എംഎല്‍എ കൂടിയായ മേവാനി ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. ഇടതുപക്ഷ താല്പര്യമുള്ള മാധ്യമങ്ങള്‍ റാലിയ്ക്ക് വലിയ പ്രചാരം നല്‍കുകയും ചെയ്തു.
യോഗസ്ഥലത്ത് നിന്ന് 80 ശതമാനം പോലിസുകാരെയും മറ്റ സുരക്ഷ സംവിധാനങ്ങളെയും പോലിസ് തിരിച്ചുവിളിക്കുകയും ചെയ്തു. ഏതാണ്ട അയ്യായിരത്തോളം പേര് മാത്രമാണ് മേവാനിയുടെ റാലിയ്ക്ക് എത്തിയതെന്ന് പോലിസ് പറയുന്നു.
കനയ്യകുമാര്‍, ഉമര്‍ ഖാലിദ് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റാലിയ്ക്ക് ഡല്‍ഹി പോലിസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിലക്ക് ലംഘിച്ച് റാലി സംഘടിപ്പിക്കുകയായിരുന്നു.
Discussion about this post