സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് മറുപടിയുമായി മന്ത്രി എം.എം.മണി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ചത് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ സിപിഐ നേതാക്കള്‍ അണിയറ നീക്കം നടത്തിയെന്നും എം എം മണി ആരോപിച്ചു.
സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നു. സി പി എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി പി ഐ എന്ന് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് തിരിച്ചടിച്ചു. മറുപടി പറയാന്‍ മന്ത്രി എം.എം മണിയെയാണ് സിപിഎം ചുമതലപ്പെടുത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ മൂര്‍ച്ചയൊന്നും കുറയാതെ ആശാന് തിരിച്ചടിച്ചു.
സിപിഎമ്മിന്റെ സംയമനമാണ് മുന്നണി ബന്ധം വഷളാക്കാത്തതെന്നും എം.എം.മണി ഓര്‍മ്മപ്പെടുത്തി. ഒപ്പം സി പി ഐ യുടെ ഇരട്ടത്താപ്പും വ്യക്തമാക്കി. മുന്നണിയില്‍ തുടരാനാകാത്ത സാഹചര്യമാണെങ്കില്‍ ഉചിതമായ നടപടി എടുക്കാമെന്നാണ് സിപിഐക്കുളള ഉപദേശം.
Discussion about this post